2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകും .
കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാദേശികവല്കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും , എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് .
സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്കാരിക സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ സ്വ.മ.ക സംഘടിപ്പിച്ചുവരികയാണു്. ഈ ആഘോഷത്തിന്റെ വിളംബര പരിപാടികളുടെ തുടക്കമായി കേരളത്തിലുടനീളം നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനവും 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം' ആഘോഷത്തിന്റെ ലോഗോ പ്രദര്‍ശനവും സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച കാലത്തു് 10 മണിക്കു് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ വച്ചു് നടന്ന ആദ്യ ശില്പശാലയില് വൈസ് ചാന്‍സിലര്‍ ശ്രീ കെ ജയകുമാര്‍ നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലായി കേരളത്തിലെ നിരവധി കലാലയങ്ങളിലും എഞ്ചിനീയറിങ്ങ് കോളേജുകളിലും പോളിടെക്നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടന്നുവരികയാണു് . മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പശാലകള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .
ഒക്ടോബര്‍ 7
നയിച്ചത് : സന്തോഷ് തോട്ടിങ്ങല്‍
ഒക്ടോബര്‍ 3
നയിച്ചത്: നന്ദജ വര്‍മ്മ,അല്‍ഫാസ്, അഭിഷേക്, ആര്‍ക്ക് അര്‍ജുന്‍
സെപ്റ്റംബര്‍ 29
സെപ്റ്റംബര്‍ 28
നയിച്ചത്: ഇര്‍ഷാദ് കെ, അര്‍ജുന്‍, അല്‍ഫാസ്
സെപ്റ്റംബര്‍ 28
നയിച്ചത്: സെബിന്‍ എബ്രഹാം ജേക്കബ്, ഋഷികേശ് കെ. ബി, ഡോ. ദീപ പി. ഗോപിനാഥ്.
സെപ്റ്റംബര്‍ 26
നയിച്ചത്: ഋഷികേശ് കെ. ബി, നന്ദജ വര്‍മ്മ
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം
സെപ്റ്റംബര്‍ 21
സെപ്റ്റംബര്‍ 7
നയിച്ചത്: സത്യശീലന്‍ മാഷ്, അബൂബക്കര്‍ എം.കെ
സെപ്റ്റംബര്‍ 7
നയിച്ചത്: നന്ദജ വര്‍മ്മ
സെപ്റ്റംബര്‍ 7
നയിച്ചത്: ശ്രീനാഥ്
സെപ്റ്റംബര്‍ 7
നയിച്ചത്: ബിന്നി വി.എ
സെപ്റ്റംബര്‍ 7
സെപ്റ്റംബര്‍ 7
നയിച്ചത്: ഋഷികേശ് കെ. ബി
സെപ്റ്റംബര്‍ 6
നയിച്ചത്: ഡോ. മഹേഷ് മംഗലാട്ടു്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, ഋഷികേശ് കെ ബി, മനോജ് കെ, വിഷ്ണു എം, ജയ്സെന്‍ നെടുമ്പാല